പാരീസ്-മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് യു.എ.ഇയില്‍നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം ഫ്രാന്‍സില്‍ ഇറക്കി. യു.എ.ഇയില്‍നിന്ന് നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ഫ്രാന്‍സില്‍ ഇറക്കിയതെന്ന് അധികൃതരെ ഉദ്ധരിച്ച് എം.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പാരീസ് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്തില്‍ 303 ഇന്ത്യക്കാരാണുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ട്രിപ്പിന്റെ വിശദാംശങ്ങളാണ് പാരിസ് അധികൃതര്‍ പരിശോധിക്കുന്നത്. റുമാനിയന്‍ ചാര്‍ട്ടര്‍ കമ്പനി ഏര്‍പ്പെടുത്തിയ വിമാനം ദുബായില്‍നിന്നാണ് പുറപ്പെട്ടത്. സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ചെറിയ വാട്രി എയര്‍പോര്‍ട്ടില്‍ ഇറക്കിയപ്പോഴാണ് പോലീസ് ഇടപെട്ടത്. യാത്രാക്കാരെ വിമാനത്തില്‍ തന്നെ തുടരാനാണ് ആദ്യം അനുവദിച്ചതെങ്കിലും പിന്നീട് എയര്‍പോര്‍ട്ടിലെ അറൈവല്‍ ലോഞ്ചിലെക്ക് മാറ്റി ബെഡും മറ്റും നല്‍കി.