നിന്റെ ശബ്ദം കേള്‍ക്കണം, ഭാര്യയെ വിളിച്ചയുടന്‍ യുവാവ് തൂങ്ങിമരിച്ചു

താനെ-പിണങ്ങിപ്പോയ ഭാര്യയുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മിനിറ്റുകള്‍ക്കകം യുവാവ് തൂങ്ങിമരിച്ചു. ഡോംബിവിലിയിലാണ് സംഭവം. കേസെടുത്ത പോലീസ് മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് വിഷ്ണുനഗര്‍ പോലീസ് പറഞ്ഞു.
ഡോംബിവിലിയിലെ സുധാകര്‍ യാദവാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 19-നുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ ഭാര്യ സഞ്ജന (31) വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി സഹോദരി ദിവയോടൊപ്പം താമസമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അടുത്ത ദിവസം മുംബൈ കുര്‍ളയിലേക്ക് ജോലിക്കു പോകുമ്പോള്‍ സഞ്ജനക്ക് ഭര്‍ത്താവിന്റെ ഫോണ്‍ ലഭിച്ചിരുന്നു. രണ്ട് മിനിറ്റ് സംസാരിക്കാനുണ്ടെന്നാണ് പറഞ്ഞത്. ഇതിനു പിന്നാലെ സുധാകര്‍ തൂങ്ങി മരിക്കാനൊരുങ്ങുന്ന ഫോട്ടോ വാട്‌സ്ആപ്പില്‍ ലഭിച്ചുവന്നാണ് സജ്ഞന പോലീസിനോട് പറഞ്ഞത്.
ഭര്‍ത്താവിനെ പോയി നോക്കാന്‍ സഞ്ജന അയല്‍വാസികളെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. അയല്‍ക്കാര്‍ എത്തി വിളിച്ചിട്ടും വാതിര്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
പരാതി രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News