Sorry, you need to enable JavaScript to visit this website.

ഗുസ്തി താരം ബജ്റംഗ് പൂനിയ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി

ന്യൂദല്‍ഹി- ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂ. എഫ്. ഐ) പ്രസിഡന്റായി തെരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരം ബജ്‌റംഗ് പൂനിയ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കി. പുരസ്‌കാരം തിരിച്ചു നല്‍കുന്നതായി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. 

സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചത്. മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്

തനിക്ക് രാജ്യം നല്‍കിയ ആദരം തിരിച്ചു നല്‍കുന്നതായി പൂനിയ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ഫെഡറേഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്രകായിക മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും പൂനിയ പറയുന്നു.

Latest News