ന്യൂദല്‍ഹി - ഹരിയാനയിലെ ബിഹുനി ഗ്രാമത്തില്‍ സഹോദരിമാര്‍ തീപൊള്ളലേറ്റ് മരിച്ചു. ആറ് വയസുള്ള കുട്ടിയും ആറുമാസം പ്രായമുള്ള കൈകുഞ്ഞുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.