തിരുവനന്തപുരം - സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഒരാള്‍ ഈ സമയത്തിനുള്ളില്‍ മരിച്ചെന്നാണ് കണക്ക്. നിലവില്‍ 2606 ആണ് ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. സംസ്ഥാനത്ത് ഇന്നലെ 300 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകള്‍ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.