നോയിഡ- ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങളുടെ ഇടവേളക്കുശേഷമാണ് ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
നോയിഡയിലാണ് താമസിക്കുന്നതെങ്കിലും ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനിയിലാണ് 54 കാരന്‍ ജോലി ചെയ്യുന്നതെന്ന് ഗൗതം ബുദ്ധ് നഗര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനില്‍ ശര്‍മ പറഞ്ഞു.
ഇയാളുടെ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനക്കായി ദല്‍ഹിയിലേക്ക് അയച്ചിരിക്കയാണെന്ന് ശര്‍മ പറഞ്ഞു.