ശ്രീനഗര്‍- ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ ഭീകരര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് മരിച്ച ജവാന്മാരുടെ എണ്ണം നാലായി. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു.
ബുധനാഴ്ച രാത്രി മുതല്‍ ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ പുരോഗമിക്കുന്ന ബുഫ്ലിയാസിനടുത്തുള്ള പ്രദേശത്ത് നിന്ന് ജവാന്മാരെ കയറ്റിക്കൊണ്ടുപോകുകയായിരുന്ന വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഡികെജി (ദേരാ കി ഗലി), തനമണ്ടി, രജൗരി എന്നീ സ്ഥലങ്ങളിലായിരുന്നു ആക്രമണം.
രജൗരി-താനമണ്ടി-സുരന്‍കോട്ട് റോഡിലെ സാവ്‌നി മേഖലയില്‍ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ഒരു ട്രക്കും ജിപ്സിയും ഉള്‍പ്പെട്ട വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.