ബെംഗളുരു-വൃദ്ധരായ ദമ്പതികളോട് ട്രെയിന്‍ യാത്രയില്‍ 20,000 രൂപ പിഴയീടാക്കി. പിന്നാലെ ഐആര്‍സിടിസി നഷ്ടപരിഹാരമായി 40000 രൂപ നല്‍കണമെന്ന് വിധി. ദമ്പതികള്‍ക്ക് കണ്‍ഫേം ടിക്കറ്റുണ്ടായിട്ടും അവരെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി മുദ്ര കുത്തുകയും അവരില്‍ നിന്നും പിഴയീടാക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നിരിക്കുന്നത്.
രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ബെംഗളൂരുവില്‍ നിന്നുള്ള ദമ്പതികള്‍. ഇവരുടെ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ കണ്‍ഫേം ആയിരുന്നു. എന്നാല്‍, ഇവര്‍ക്ക് സീറ്റ് കിട്ടിയില്ല. മാത്രമല്ല, ടിക്കറ്റില്ലാത്തവര്‍ എന്ന് ആരോപിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ വലിയ മാനസികപ്രയാസവും വൃദ്ധദമ്പതികള്‍ക്ക് ഉണ്ടായി. പിന്നാലെ, എസ്.ഡബ്ല്യു.ആര്‍ ചീഫ് ബുക്കിംഗ് ഓഫീസര്‍, ഐ.ആര്‍.സി.ടി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരാണ് ഇവരുടെ മകന്‍ പരാതി നല്‍കിയത്.
വൈറ്റ്ഫീല്‍ഡ് നിവാസിയായ അലോക് കുമാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തന്റെ 77 ഉം 71 ഉം വയസ്സുള്ള മാതാപിതാക്കള്‍ക്കായി ഐആര്‍സിടിസി പോര്‍ട്ടല്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്തത്. 6995 രൂപ അടക്കുകയും ടിക്കറ്റ് കണ്‍ഫേം ആവുകയും ചെയ്തു. എന്നാല്‍, ടിക്കറ്റ് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥന്‍ ഇവരുടെ പിഎന്‍ആര്‍ നമ്പര്‍ പരിശോധിക്കുകയും അവര്‍ക്ക് സീറ്റില്ല എന്ന് പറയുകയും ചെയ്യുകയായിരുന്നു. ഇതുകേട്ട ദമ്പതികള്‍ ആകെ മനോവിഷമത്തിലായി. കണ്‍ഫേം ടിക്കറ്റുകള്‍ ഉദ്യോഗസ്ഥനെ കാണിച്ചപ്പോള്‍ അയാള്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. പകരം ടിക്കറ്റില്ല എന്ന് ആരോപിക്കുകയും അവരില്‍ നിന്നും 22,300 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ഇതറിഞ്ഞ അലോക് കുമാര്‍ ഉടനെ തന്നെ ഐആര്‍സിടിസി ഹെല്‍പ്ലൈന്‍ ഉപയോ?ഗിച്ച് ഇമെയിലായി പരാതിയും നല്‍കി. എന്നാല്‍, പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ശാന്തിനഗറിലെ ബെംഗളൂരു അര്‍ബന്‍ തേര്‍ഡ് അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കുന്നത്. എസ്ഡബ്ല്യുആര്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇത് യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പ്ലാറ്റ്ഫോം മാത്രമാണെന്നും പിഴ ഈടാക്കുന്നതില്‍ അതിന് പങ്കില്ലെന്നും ഐആര്‍സിടിസി അഭിഭാഷകന്‍ വ്യക്തമാക്കിയതിന് പിന്നാലെ കേസ് തള്ളി.എന്നാല്‍, അടുത്തിടെ ഒരു വിധിയില്‍, അലോക് കുമാറിന്റെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി 30,000 രൂപയുംഅലോക് കുമാറിന്റെ വ്യവഹാര ചെലവിനായി 10,000 രൂപയും നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിടുകയായിരുന്നു.