VIDEO മോഡിയുടെ കട്ടൗട്ടില്‍ മുത്തി മണത്ത് കശ്മീരി, വീഡിയോ വൈറലാക്കി സംഘ്പരിവാര്‍

ശ്രീനഗര്‍- കശ്മരീല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കട്ടൗട്ട് മുത്തിമണക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി സംഘ്പരിവാര്‍ അനുകൂലികള്‍.
പ്രധാനമന്ത്രി മോഡിയുടെ കട്ടൗട്ടില്‍ കശ്മീരി ചുംബിച്ചു കൊണ്ട് അഭിനന്ദിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.
അന്താരാഷ്ട്ര ഫെറോണ്‍ ദിനത്തില്‍ ജമ്മു കശ്മീരിലെ ഘണ്ടാഘറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കട്ടൗട്ടില്‍ ചുംബിച്ചത്.
ലാല്‍ചൗക്കിലെ ഘണ്ടാഘറില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീര്‍ഘകായ കട്ട്ഔട്ട് വിനോദസഞ്ചാരികളെയും നാട്ടുകാരെയും വലിയ തോതില്‍ ആകര്‍ഷിക്കുന്നുണ്ട്.  
രണ്ടാം തവണയാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നും മോഡിയുടെ കാലത്തുണ്ടായ വികസനം പ്രകടമാണെന്നും കര്‍ണാടകയില്‍നിന്നെത്തിയ വിനോദസഞ്ചാരിയായ ദിനേശ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ കട്ട് ഔട്ട് കണ്ടതിലും സന്തോഷമുണ്ട്. നേരത്തെ ഇല്ലാത്ത വികസനമാണ് ഇപ്പോള്‍ ഇവിടെ കാണുന്നതെന്നും റോഡുകളുടെയും തുരങ്കങ്ങളുടെയും പുരോഗതി അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ ഒരാളെ യുവ ഡോക്ടര്‍ പരിചരിക്കുന്ന  പരസ്യ ബോര്‍ഡിനൊപ്പമാണ് പ്രധാനമന്ത്രി മോഡിയുടെ കട്ട് ഔട്ട് അധികൃതര്‍ സ്ഥാപിച്ചത്.
ലാല്‍ ചൗക്കിലെത്തിയപ്പോള്‍  മോഡിജിയുടെ കട്ട്ഔട്ട് കണ്ട് പുളകിതരായെന്നും  ചുറ്റുപാടുകള്‍ മനോഹരമാണെന്നും ബംഗളൂരു സ്വദേശിയായ ചേതന്‍ പറഞ്ഞു.
പ്രധാനമന്ത്രി മോഡിയുടെ അനുയായികളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും മോഡിയുട കട്ട് ഔട്ടിന് വലിയ പ്രാധാന്യം നല്‍കിയാണ് പ്രചരിപ്പിക്കുന്നത്.  ഇത് വിനോദസഞ്ചാരികള്‍ക്ക് പ്രധാനമന്ത്രിയോടുള്ള ആരാധന പ്രകടിപ്പിക്കാനുള്ള വേദിയെന്നാണ് വിശദീകരണം.
കശ്മീരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും  മോഡിയുടെ കട്ടൗട്ട് കൗതുകകരമാണെന്നും ആവേശം പ്രകടിപ്പിച്ചുകൊണ്ട് മുംബൈയില്‍ നിന്നുള്ള നീല്‍ ഷാ പറഞ്ഞു.

 

Latest News