തിരുവനന്തപുരം - കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേക്ക് സംഘപരിവാറുമായി ബന്ധമുള്ളവരെ നാമനിര്‍ദ്ദേശം നടത്തിയ ഗവര്‍ണ്ണറെ പിന്തുണച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. വര്‍ഗ്ഗീയശക്തികള്‍ക്ക് വേണ്ടിയുള്ള ദല്ലാളുകള്‍ പ്രവര്‍ത്തിക്കുന്നു. സെനറ്റ് നോമിനേഷനെ ഇവര്‍ അംഗീകരിക്കുന്നു എന്നായിരുന്നു കെ സുധാകരനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം. പ്രതിപക്ഷനേതാവ് കലാപാഹ്വാനം നടത്തുന്നുവെന്നായിരുന്നു വി ഡി സതീശനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം. അടിക്കണം അടിക്കണം എന്നാണ് പ്രതിപക്ഷനേതാവ് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് ഗവര്‍ണറാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തനിക്ക് ആരേയും അംഗീകരിക്കേണ്ട കാര്യമില്ല, തോന്നിയത് ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നു. അങ്ങേയറ്റം പ്രകോപനം നടത്തി സംഘര്‍ഷം ഉണ്ടാക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതാണ് ഇതൊക്കെയെന്നും മുഖ്യമന്ത്രി പറഞ്ഞു.