Sorry, you need to enable JavaScript to visit this website.

അനധികൃത സ്വന്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവും 50 ലക്ഷം പിഴയും

ചെന്നൈ - അനധികൃതമായിസ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാ വിധിയോടെ മന്ത്രി എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനായി. ഭരണ മുന്നണിയായ ഡി എം കെയെ സംബന്ധിച്ചിടത്തോളം വിധി വലിയ തിരിച്ചടിയാണ്. 1989 ന് ശേഷം ഡി എം കെ അധികാരത്തിലെത്തിയപ്പോഴെല്ലാം പൊന്‍മുടി മന്ത്രിയായിരുന്നു. 2006നും 2010-നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊന്മുടി കുറ്റം ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണെന്നും ഇത് ഭാവിതലമുറയെ ബാധിക്കുന്ന വിഷയമാണെന്നും  ഹൈക്കോടതി പറഞ്ഞു. ഉത്തരവിനെതിരെ  മന്ത്രി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.

 

Latest News