Sorry, you need to enable JavaScript to visit this website.

ഗവര്‍ണ്ണര്‍ക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു, പോര് മൂക്കും

തിരുവനന്തപുരം - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് കത്തിലെ പരാതി. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറെ നാളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍  ഇത്തരത്തിലുള്ള കത്ത് അയച്ചത് പോര് മൂക്കുന്നതിന് ഇടയാക്കും. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകള്‍ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. 

 

Latest News