Sorry, you need to enable JavaScript to visit this website.

സെനറ്റിലേക്ക് ഗവര്‍ണ്ണര്‍ സംഘപരിവാറുകാരെ തിരുകിക്കയറ്റിയതിനെതിരെയുള്ള പ്രതിഷേധത്തിനിടെ സെനറ്റ് യോഗം ഇന്ന്

കോഴിക്കോട് - കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ  പ്രതിഷേധം നടത്തുന്നതിനിടെ  ഇന്ന് സെനറ്റ് യോഗം നടക്കും. ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ച 18അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അംഗങ്ങളില്‍ ഒന്‍പത് പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ് എഫ് ഐ ഉന്നയിക്കുന്ന വാദം. സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എസ് എഫ് ഐ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

 

Latest News