ഹൈദരബാദ്- മരിച്ച 45കാരിയുടെ മൃതദേഹത്തോടൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ച. മൃതദേഹം അഴുകി ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചതോടെയാണ് വിവരം മറ്റുള്ളവര്‍ അറിഞ്ഞത്.
ഒരാഴ്ച മുമ്പാണ് 45കാരി വീട്ടില്‍ മരിച്ചത്. അവര്‍ മരിച്ച വിവരം അമ്മയും സഹോദരനും അറിഞ്ഞില്ലെന്നാണ് പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ലഭിച്ച മറുപടി. ഇരുവര്‍ക്കും മാനസിക അസ്വാസ്ഥ്യങ്ങളുള്ളതായി പോലീസ് സംശയിക്കുന്നു.
ബുധനാഴ്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അയല്‍വാസികളെത്തി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനാല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അകത്തു നിന്നും കുറ്റിയിട്ടിരുന്നതിനാല്‍ പോലീസ് വാതില്‍ തകര്‍ത്താണ് അകത്തേക്കു കയറിയത്. പ്രധാന ഹാളിലെ കട്ടിലില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.