ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ അരങ്ങേറ്റത്തില്‍ യുവന്റസ് കഷ്ടിച്ച് തോല്‍വി ഒഴിവാക്കി. കഴിഞ്ഞ ഏഴ് തവണയും ചാമ്പ്യന്മാരായ യുവന്റസ് ദുര്‍ബലരായ കിയേവോയെ ഇഞ്ചുറി ടൈം ഗോളില്‍ 3-2 ന് തോല്‍പിച്ചു. കളി തീരാന്‍ 15 മിനിറ്റ് ശേഷിക്കെ മറ്റിയ ബാനിയുടെ സെല്‍ഫ് ഗോളാണ് തുല്യത നേടാന്‍ യുവന്റസിനെ സഹായിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഫെഡറിക്കൊ ബെര്‍ണര്‍ദേശിയാണ് ചാമ്പ്യന്മാര്‍ക്ക് വിജയം സമ്മാനിച്ചത്. കളി തീരാന്‍ 15 മിനിറ്റ് ശേഷിക്കെ മറ്റിയ ബാനിയുടെ സെല്‍ഫ് ഗോളിലൂടെ തുല്യത നേടിയ യുവന്റസിന് ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഫെഡറിക്കൊ ബെര്‍ണര്‍ദേശിയാണ് വിജയം സമ്മാനിച്ചത്.
മൂന്നാം മിനിറ്റില്‍ തന്നെ സാമി ഖദീറ യുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും ഇടവേളക്ക് മുമ്പെ കിയേവൊ ഗോള്‍ മടക്കി. മുപ്പത്തെട്ടാം മിനിറ്റില്‍ മാരിയൂസ് സ്റ്റെപിന്‍സ്‌കിയാണ് തിരിച്ചടിച്ചത്. അമ്പത്താറാം മിനിറ്റില്‍ ഇമ്മാനുവേല്‍ ജിയാകെരീനിയുടെ പെനാല്‍ട്ടി ഗോളില്‍ കിയേവൊ ലീഡ് പിടിച്ചു. ഈ സീസണില്‍ യുവന്റസില്‍ തിരിച്ചെത്തിയ ഡിഫന്റര്‍ ലിയനാഡൊ ബോനൂചിയും ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങി.