Sorry, you need to enable JavaScript to visit this website.

ക്ലബ് ലോകകപ്പ്; മാഞ്ചസ്റ്റര്‍ സിറ്റി-ഫൽമിനൻസ് ഫൈനൽ

ജിദ്ദ - ചരിത്രത്തിലാദ്യമായി സൗദിയിൽ അരങ്ങേറുന്ന ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ബ്രസീൽ ക്ലബ്ബായ ഫൽമിനൻസും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിയില്‍ സിറ്റി മൂന്നു ഗോളിനാണ് ജപ്പാനിലെ ഉർവ റെഡ് ഡയമണ്ട്‌സിനെതിരെ വിജയിച്ചത്.  ആദ്യ പകുതിയിൽ നേടിയ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയിൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. മത്സരം അറുപതാം മിനിറ്റിൽ എത്തിയപ്പോഴേക്കും സിറ്റിയുടെ മൊത്തം ഗോൾ മൂന്നായി. 52-ാം മിനിറ്റിൽ മാത്തിയോ കൊവാസിക് ഗോൾ നേടി. ഏഴു മിനിറ്റിന് ശേഷം ബെർണാഡോ സിൽവ ഒരു ഗോൾ കൂടി സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളിന് മുന്നിലെത്തിച്ചു. 
ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച സെൽഫ് ഗോളിലൂടെയാണ് സിറ്റി എക്കൗണ്ട് പുസ്തകം തുറന്നത്.  മാരിയോസ് ഹൈബ്രോട്ടനിലൂടെയായിരുന്നു ഗോൾ പിറന്നത്. ജപ്പാനിലെ ഉർവ റെഡ് ഡയമണ്ട്‌സിനെയാണ് സിറ്റി മറികടന്നത്. ഉർവയുടെ പ്രതിരോധത്തിൽ വന്ന പിഴവാണ് ഗോളിൽ കലാശിച്ചത്. ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് സ്വന്തം ഗോൾ പോസ്റ്റിലേക്ക് പോകുകയായിരുന്നു. സൂപ്പർ താരം ഹാലണ്ട് ഇല്ലാതെയാണ് സിറ്റി കളിക്കാനിറങ്ങിയത്. ഹാലണ്ട് പരിക്കിൽനിന്ന് ഇതേവരെ മോചിതനായിട്ടില്ല. 
ഇന്നത്തെ ജേതാക്കൾ നേരത്തെ ഫൈനലിൽ പ്രവേശിച്ച ബ്രസീലിലെ ഫൽമിനൻസ് ക്ലബുമായി ഏറ്റുമുട്ടും. ഈജിപ്ത് ടീമായ അഹ്്‌ലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫൽമിനസ് തോൽപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 9-നാണ് ഫൈനൽ.
 

Latest News