ആലപ്പുഴ-പുതുപ്പള്ളി-പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചാരായവുമായി യുവതി പിടിയില്‍. ഭര്‍ത്താവ് ഗള്‍ഫിലുള്ള ധന്യ എന്ന യുവതിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാല് ലിറ്റര്‍ ചാരായവും 440 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റി വില്‍ക്കുന്നതിനാണ് ഇവര്‍ വീട്ടില്‍ വാഷ് തയാറാക്കി സൂക്ഷിച്ചിരുന്നതെന്ന് കായംകുളം എക്‌സൈസ് സംഘം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
VIDEO വെറുപ്പ് പരത്തുന്ന കാലത്തെ ഹൃദയം കവരുന്ന കാഴ്ച, യൂസഫലിയുടെ വീഡിയോ ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ഭാഗ്യമുണ്ടെങ്കില്‍ ഗള്‍ഫില്‍ എവിടെയുമെത്താം; പ്രവാസ അനുഭവം പങ്കുവെച്ച് എന്‍.എ.നെല്ലിക്കുന്ന്
പ്രണയിനിക്ക് പ്രായമായില്ല; മലപ്പുറത്ത് കാമുകന്‍ ജയിലിലായി