ജിദ്ദ - ഫിഫ ക്ലബ് ലോകകപ്പ് രണ്ടാം സെമിയിൽ ആദ്യ പകുതി പിന്നിടുമ്പോൾ മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് മുന്നിൽ. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച സെൽഫ് ഗോളിലൂടെയാണ് സിറ്റിക്ക് മുന്നേറാനായത്. മാരിയോസ് ഹൈബ്രോട്ടനിലൂടെയായിരുന്നു ഗോൾ പിറന്നത്. ജപ്പാനിലെ ഉർവ റെഡ് ഡയമണ്ട്‌സിനെയാണ് സിറ്റി മറികടന്നത്. ഉർവയുടെ പ്രതിരോധത്തിൽ വന്ന പിഴവാണ് ഗോളിൽ കലാശിച്ചത്. ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് സ്വന്തം ഗോൾ പോസ്റ്റിലേക്ക് പോകുകയായിരുന്നു. സൂപ്പർ താരം ഹാലണ്ട് ഇല്ലാതെയാണ് സിറ്റി കളിക്കാനിറങ്ങിയത്. ഹാലണ്ട് പരിക്കിൽനിന്ന് ഇതേവരെ മോചിതനായിട്ടില്ല.
ഇന്നത്തെ ജേതാക്കൾ നേരത്തെ ഫൈനലിൽ പ്രവേശിച്ച ബ്രസീലിലെ ഫൽമിനൻസ് ക്ലബുമായി ഏറ്റുമുട്ടും. ഈജിപ്ത് ടീമായ അഹ്്‌ലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫൽമിനസ് തോൽപ്പിച്ചത്.