ശ്രീനഗര്‍-അയല്‍വാസിയുടെ സ്വകാര്യത ഹനിക്കുമെന്ന കാരണത്താല്‍ സ്വന്തം വീടിന്റെ ജനാല തുറക്കാന്‍ കഴിയാതിരുന്ന വ്യക്തിക്ക് ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ നീതി. അയല്‍വാസി പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനലുകള്‍ തുറക്കാന്‍ കഴിയാത്ത ഗുലാം നബി ആസാദിന് ഇതോടെ ആശ്വാസമായിരിക്കുകയാണ്. ജനാല തുറക്കരുതെന്ന കീഴ്‌ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്വന്തം സ്വകാര്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് ഒരാളുടെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാത്രമല്ല ജനലുകളില്‍ കര്‍ട്ടന്‍ ഇട്ടാല്‍ മതിയെന്നും കോടതി പറഞ്ഞു.
പ്രണയിനിക്ക് പ്രായമായില്ല; മലപ്പുറത്ത് കാമുകന്‍ ജയിലിലായി
മധ്യ കശ്മീരിലെ ബുദ്ഗാമിലെ യാരിഖ ഗ്രാമത്തിലെ താമസക്കാരനായ ഷാ അയല്‍വാസിയേക്കാള്‍ അല്‍പ്പം ഉയരമുള്ള തന്റെ ഭൂമിയില്‍ ഒരു വീട് നിര്‍മ്മിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഷായുടെ അയല്‍വാസിയായ അബ്ദുള്‍ ഗനി ഷെയ്ഖ് ബുദ്ഗാമിലെ ഒരു പ്രാദേശിക കോടതിയെ സമീപിച്ചു. ഷായുടെ വീടിന്റെ ജനാലകള്‍ തന്റെ വസ്തുവിന്റെ വശത്തേക്ക് തുറക്കുന്ന രീതിയിലാണെന്നും ഇത് തങ്ങളുടെ സ്വകാര്യതയെ ഹനിക്കുമെന്നും അബ്ദുള്‍ ഗനി കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഷായുടെ വീടിന്റെ മേല്‍ക്കൂര അദ്ദേഹത്തിന്റെ വീടിന്റെ ദിശയിലായതിനാല്‍ അദ്ദേഹത്തിന്റെ വസ്തുവകകളിലേക്ക് മഞ്ഞ് വീഴാന്‍ ഇടയാക്കും. പൈപ്പില്‍ നിന്നും തന്റെ വസ്തുവിലേക്ക് വെള്ളം ഒഴുകുന്ന രീതിയിലാണ് ഉള്ളത് തുടങ്ങിയ ആരോപണങ്ങളും ഹരജിയില്‍ ഉണ്ടായിരുന്നു. 2018ല്‍ വിചാരണം കോടതി ഷെയ്ഖിന്റെ ഹര്‍ജി അംഗീകരിക്കുകയും അദ്ദേഹത്തിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തന്റെ വീടിന്റെ നിര്‍മ്മാണം തുടരാന്‍ ഷായെ അനുവദിച്ചെങ്കിലും ഷെയ്ഖിന്റെ വസ്തുവിന് നേരെ ജനാലകള്‍ തുറക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ഈ വാർത്ത കൂടി വായിക്കൂ
VIDEO വെറുപ്പ് പരത്തുന്ന കാലത്തെ ഹൃദയം കവരുന്ന കാഴ്ച, യൂസഫലിയുടെ വീഡിയോ ആഘോഷിച്ച് സോഷ്യല്‍ മീഡിയ