ആലപ്പുഴ-നവകേരള യാത്രയില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിയില്ലെന്ന് ആരോപിച്ച് വാര്‍ഡ് മെമ്പറെ സ്ത്രീകള്‍ ഉപരോധിച്ചു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23ാം വാര്‍ഡിലെ പഞ്ചായത്തംഗം ഷൈമോള്‍ കലേഷിന്റെ വീടിനുമുന്നിലാണ് സ്ത്രീ തൊഴിലാളികള്‍ ഉപരോധസമരം നടത്തിയത്. നവകേരള യാത്രയില്‍ പങ്കെടുത്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രം ചൊവ്വാഴ്ച ആരംഭിച്ച തൊഴിലുറപ്പില്‍ തൊഴില്‍ നല്‍കിയെന്നാണ് പ്രതിഷേധിച്ച തൊഴിലാളികളുടെ ആരോപണം. വാര്‍ഡില്‍ മൂന്നു സ്ഥലത്താണ് ജോലികള്‍ നടക്കുന്നത്. എന്നാല്‍ മെമ്പര്‍ സ്വന്തമായി കൊടുത്ത ലിസ്റ്റില്‍ നിന്നാണ് ജോലിക്ക് ആളെ എടുത്തത്. ഇതേ തുടര്‍ന്നായിരുന്നു ഒരു വിഭാഗം തൊഴിലാളികള്‍ ഉപരോധ സമരം തുടങ്ങിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശശികല, വൈസ് പ്രസിഡന്റ് പ്രവീണ്‍ പണിക്കര്‍, ബി ജെ പി മുഹമ്മ നിയോജകമണ്ഡലം പ്രസിഡന്റ് കെ കൃഷ്ണകുമാര്‍, അനി മരങ്ങോട്ട്, എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി എ കെ പ്രസന്നന്‍ എന്നിവരും പഞ്ചായത്ത് ജീവനക്കാരും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ച തൊഴില്‍ നല്‍കാത്തവര്‍ക്ക് വ്യാഴാഴ്ച മുതല്‍ തൊഴില്‍ നല്‍കാമെന്ന ധാരണയില്‍ ഉപരോധസമരം അവസാനിക്കുകയായിരുന്നു. പഞ്ചായത്തില്‍ തന്നെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് 23ാം വാര്‍ഡ് ആണെന്നും ആരോടും പക്ഷപാതപരമായ സമീപനം സ്വീകരിച്ചിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ ഷൈമോള്‍ കലേഷ് പറഞ്ഞു.