Sorry, you need to enable JavaScript to visit this website.

സസ്‌പെൻഷൻ വന്നേക്കാമെന്ന് പ്രവചിച്ച് ശശി തരൂരിന്റെ പോസ്റ്റ്; പിന്നാലെ സസ്‌പെൻഷൻ

ന്യൂദൽഹി- പാർലമെന്റി ജീവിതത്തിലെ പതിഞ്ചു വർഷത്തിനിടെ ഇതാദ്യമായി സസ്‌പെൻഷൻ നേരിട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ. സസ്‌പെൻഷന് പിന്നാലെ നേരത്തെ സമൂഹമാധ്യമത്തിൽ ശശി തരൂർ പങ്കുവെച്ച പോസ്റ്റ് വൈറലായി. എം.പിമാർക്ക് എതിരായ സസ്‌പെൻഷനിൽ പ്രതിഷേധിച്ചതിന് തനിക്കും സസ്‌പെൻഷൻ നേരിട്ടേക്കാമെന്ന് ശശി തരൂർ ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
എന്റെ പതിനഞ്ചു വർഷത്തെ പാർലമെന്ററി ജീവിതത്തിനിടെ ഇതാദ്യമായി നടുത്തളത്തിലേക്ക് ഇറങ്ങുകയാണ്. പാർലമെന്റിലെ സുരക്ഷാവീഴ്ച ആവശ്യപ്പെട്ടാണ് പ്രതിഷേധം.സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിച്ചാണ് പ്രതിഷേധം. സുരക്ഷാനടപടിയെ ന്യായീകരിച്ചത് ചോദ്യം ചെയ്തതിനുള്ള സ്‌പെൻഷൻ ന്യായീകരിക്കാനാകില്ല. എനിക്കും സസ്‌പെൻഷൻ നേരിട്ടേക്കാം. യാതൊരുവിധ ന്യായീകരണവുമില്ലാത്ത സംഭവത്തെ ചോദ്യം ചെയ്തതിനുള്ള അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നത്-ശശി തരൂർ പറഞ്ഞു.
 

Latest News