ഷാർജ- യു.എ.ഇയിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. മുക്കണ്ണന് താഴയിലെപുരയില് ബഷീര്‍ (47) ആണ് ഷാർജ സജയിലുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി ജോലിക്ക് പോകുമ്പോൾ ബഷീര്‍ സഞ്ചരിച്ച സൈക്കിളില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. ഉടൻ തന്നെ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ഹംസ, മാതാവ്: അസീമ, ഭാര്യ: റസിയ. സജയില്‍ ഒരു സ്ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനാണ് ബഷീര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)