സഹോദരന്റെ മകനെ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊന്നു; പ്രതിക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്- സഹോദരപുത്രനെ കൊലപ്പെടുത്തിയ സൗദി പൗരന് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. സഹോദര പുത്രന്‍ അബ്ബാസ് ബിന്‍ അബ്ദുറസാഖ് ബിന്‍ അലി അല്‍ഉസ്മാനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ മൂസ ബിന്‍ അലി ബിന്‍ ഇബ്രാഹിം അല്‍ഉസ്മാന് ആണ് ശിക്ഷ നടപ്പാക്കിയത്. പ്രതി ഹഷീഷ് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു.
സൗദിയില്‍ ഇന്ന് വധശിക്ഷയുടെ ദിവസമായിരുന്നു. അഞ്ച് പേര്‍ക്കാണ് വിവിധ പ്രവിശ്യകളിലായി വധശിക്ഷ നടപ്പാക്കിയത്. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാര്‍ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയില്‍  വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. സൗദി വനിത ഹംദ ബിന്‍ത് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ഹര്‍ബിയെയും നാലു വയസ്സുകാരിയായ മകള്‍ ജൂദ് ബിന്‍ത് ഹുസൈന്‍ ബിന്‍ ദഖീല്‍ അല്‍ഹര്‍ബിയെയും കാര്‍ കയറ്റി കൊലപ്പെടുത്തുകയും ഒരു വയസ്സുകാരിയായ മകളെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നായിഫ് ബിന്‍ ദഖീല്‍ ബിന്‍ അമൂര്‍ അല്‍ഹര്‍ബിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.
കവര്‍ച്ച ലക്ഷ്യത്തോടെ സുഡാനിയെ തലക്കടിച്ച് കൊലപ്പെടുത്തിയ രണ്ടു പേര്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. സുഡാനി അബ്ദുല്‍മന്നാന്‍ അബ്ദുല്ല നൂറിനെ ഉറങ്ങിക്കിടക്കുന്നതിനിടെ വടി ഉപയോഗിച്ച് ശിരസ്സിന് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ സൗദി പൗരന്‍ അലി ബിന്‍ ഖാലിദ് ബിന്‍ നാസിര്‍ അല്‍ഹുവയാന്‍ അല്‍ബൈശി, സുഡാനി ദുല്‍കിഫ്ല്‍ അഹ്മദ് ബഖീത്ത് അല്‍ഹാജ് എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കവര്‍ച്ചക്ക് ശ്രമിച്ച് തങ്ങളുടെ മറ്റു രണ്ടു കൂട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, ഏതാനും വിദേശ തൊഴിലാളികളുടെ പണം പിടിച്ചുപറിച്ചു, ഒരു വെയര്‍ഹൗസില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങളും പ്രതികള്‍ക്കെതിരെ ഉണ്ടായിരുന്നു.  
സ്വന്തം സഹോദരപുത്രനെ കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരനും കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. സഹോദര പുത്രന്‍ അബ്ബാസ് ബിന്‍ അബ്ദുറസാഖ് ബിന്‍ അലി അല്‍ഉസ്മാനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ മൂസ ബിന്‍ അലി ബിന്‍ ഇബ്രാഹിം അല്‍ഉസ്മാന് ആണ് ശിക്ഷ നടപ്പാക്കിയത്. പ്രതി ഹഷീഷ് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു.
കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് അസീറിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഖബ്‌ലാന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഖബ്‌ലാന്‍ അല്‍ഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ശദീദ് അല്‍ഹബാബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

 

Latest News