മുംബൈ- ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും യുവാവ് ഈ വര്‍ഷം ഓര്‍ഡര്‍ ചെയ്തത് 42 ലക്ഷം രൂപയുടെ വിഭവങ്ങള്‍. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകളില്‍ നിന്നുമാണ് വിവരങ്ങള്‍ ലഭിച്ചത്. 2023ല്‍ ആപ്പിന് ലഭിച്ച വരുമാനവും ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന ഭക്ഷണവിഭവങ്ങള്‍ ഏതാണെന്ന് കണ്ടെത്തുന്നതിനും നടത്തിയ കണക്കെടുപ്പിലാണ് വിവരം പുറത്തുവന്നിരിക്കുന്നത്. മുംബൈയിലുളള യുവാവ് വിവിധ ദിവസങ്ങളിലായാണ് സ്വിഗ്ഗിയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍ ഇനങ്ങളിലുളള ഭക്ഷണം യുവാവ് ഓര്‍ഡര്‍ ചെയ്തതിട്ടുമുണ്ട്. കൂടാതെ കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലുളള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പ്രിയം ബിരിയാണിയോടാണെന്ന വിവരവും വ്യക്തമാകുന്നുണ്ട്. ഒരു സെക്കന്‍ഡില്‍ 2.5 ബിരിയാണികളുടെ ഓര്‍ഡറുകളാണ് സ്വിഗിക്ക് ലഭിച്ചിട്ടുളളത്. ഹൈദരാബാദിലുളള ഒരു യുവാവ് 2023ല്‍ മാത്രം ഓര്‍ഡര്‍ ചെയ്തത് 1633 ബിരിയാണികളാണ്. ഇത് പ്രതിദിനം നാല് പ്ലേറ്റ് ബിരിയാണികള്‍ക്ക് തുല്യമാണ്. കുടുതല്‍ ആളുകളും ഓര്‍ഡര്‍ ചെയ്യുന്നത് ചിക്കന്‍ബിരിയാണിയാണ്. പഴമയും പുതുമയും കലര്‍ന്ന രുചികളുളള വിഭവങ്ങളാണ് ഭക്ഷണപ്രേമികള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന കണ്ടെത്തല്‍ കൂടി സ്വിഗ്ഗി കണക്കെടുപ്പിലൂടെ മനസിലാക്കി.