ജിദ്ദ - വാട്ടര്‍ ഹീറ്ററുകളില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവുമാണെന്ന് സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. വാട്ടര്‍ ഹീറ്ററുകളില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള്‍ സംഭവിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൗദി വിപണിയില്‍ എത്തുന്ന മുഴുവന്‍ ഉല്‍പന്നങ്ങളും സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നവയാണ്. അസാധാരണ സാഹചര്യങ്ങളില്‍ അവ പരീക്ഷിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്.
തെറ്റായ രീതിയില്‍ ഹീറ്ററുകള്‍ ഫിറ്റ് ചെയ്താലും സ്വതന്ത്ര സര്‍ക്യൂട്ടില്‍ ബന്ധിപ്പിക്കാതിരുന്നാലും ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള ബ്രെയ്ക്കര്‍ സ്ഥാപിക്കാതിരുന്നാലും ഷോക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനില്‍ ഇലക്ട്രിക് സ്‌പെസിഫിക്കേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ വാഇല്‍ അല്‍ദിയാബ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)