മലപ്പുറം - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും ഡോ. കെ.ടി ജലീല്‍ എം എല്‍ എ. കേരളത്തിലെ സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം. സംഘിവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ പോരാട്ട ഭൂമികയില്‍ നിലയുറപ്പിച്ച എസ് എഫ് ഐ ചുണക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങളെന്നും ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.