മക്ക -ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിനിടെ പിടിയിലായ ആറു സൗദി പൗരന്മാരെയും ഒരു വിദേശിയെയും മക്കക്കു സമീപമുള്ള ചെക്ക്‌പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചു.
സൗദി പൗരന്മാരായ ഫൈസല്‍ നായിഫ് അല്‍ഉതൈബിക്ക് 1,10,000 റിയാലും അഹ്മദ് ദീബ് അല്‍യാമിക്ക് 1,10,000 റിയാലും അഹ്മദ് ഉഖൈലി അല്‍ശൈഖിക്ക് 30,000 റിയാലും സാഹിര്‍ ഹസന്‍ അല്‍ഖഹ്താനിക്ക് 40,000 റിയാലും ഹുമൈദ് അഹ്മദ് അല്‍മഅ്ബദിക്ക് 1,00,000 റിയാലും അവദ് ഖമീസ് അല്‍സഹ്‌റാനിക്ക് 80,000 റിയാലും വിദേശി ഇഹ്‌സാന്‍ മുഹമ്മദ് യൂസുഫിന് 20,000 റിയാലും നാടുകടത്തലുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചത്. എല്ലാവര്‍ക്കും 15 ദിവസം വീതം തടവും വിധിച്ചിട്ടുണ്ട്.