Sorry, you need to enable JavaScript to visit this website.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിഷബാധയേറ്റെന്ന് സംശയം

കറാച്ചി - അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വ്ട്ടിരിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നും  വിഷബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം ഗുതുതരാവസ്ഥയിലാണെന്നതിന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടല്ല. ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ എവിടെയും ലഭ്യമായിട്ടുമില്ല. 
'രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവന്‍ ദാവൂദിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.' വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News