Sorry, you need to enable JavaScript to visit this website.

മുസ്‌ലീംകള്‍ ഹലാല്‍ മാംസം മാത്രം കഴിക്കുന്നതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി, ഹിന്ദുക്കള്‍ ഝട്ക രീതി പിന്തുടരണം

ന്യൂദല്‍ഹി - ഹലാല്‍ മാംസം മാത്രം കഴിക്കുന്ന മുസ്‌ലീംകളെ അഭിനന്ദിച്ച് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്. മൃഗങ്ങളെ കൊല്ലുമ്പോള്‍ ആണെങ്കിലും സ്വന്തം മതപാരമ്പര്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മാംസത്തിന് വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന ഹിന്ദുക്കള്‍  ഝട്ക രീതിയാണ് പിന്തുടരേണ്ടത്. ഹിന്ദുക്കളുടേത് ഈ രീതിയാണ്.  ഹിന്ദുക്കള്‍ മൃഗബലി നടത്തുമ്പോള്‍ ഒറ്റയടിക്ക് മൃഗങ്ങളെ കൊല്ലുകയാണ്. ഈ കശാപ്പ് രീതിയാണ് ഝട്ക. ഈ മാംസം കഴിക്കുന്നതിലൂടെ അവര്‍ സ്വയം മലീമസമാകുന്നില്ല. അറവുശാലകളും ഝട്ക മാംസം മാത്രം വില്‍ക്കുന്ന കടകളും സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കേന്ദ്രമന്ത്രി പറഞ്ഞു.

 

 

Latest News