(രാജ്‌കോട്ട്) ഗുജറാത്ത് - ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ഗുജാറത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25-കാരിയാണ് പീഡനത്തിനിരയായത്. ഡിസംബർ ഒൻപതിന് ഗുജറാത്തിലെ മസ്വാൻ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മന്ത്രവാദി സാഗർ ഭഗ്ധാരി, സഹായികളായ വിജയ് വഗേല, നരൻ ഭോർഗഥാരിയ, സിക്കന്ദർ ദേഖായ, ഫൈസൽ പർമാർ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ സുഹൃത്തായ ഫൈസൽ പർമാറാണ് മന്ത്രവാദിയെന്ന് അവകാശപ്പെടുന്ന സാഗർ ഭഗ്ധാരിയെ പരിചയപ്പെടുത്തിയതെന്നാണ് പറയുന്നത്. പർമാറിനൊപ്പം യുവതി മന്ത്രവാദിയെ കാണാൻ മെസ്വാൻ ഗ്രാമത്തിൽ എത്തുകയായിരുന്നു. തുടർന്ന് യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി മന്ത്രവാദി വസ്ത്രങ്ങൾ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പൂജയുടെ ഭാഗമായി തന്റെ സ്വകാര്യ ഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞാണ് മന്ത്രവാദി വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു. തൊട്ടുപിന്നാലെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ശേഷം പൂജയുടെ പകുതി ഭാഗം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും വീണ്ടും വരണമെന്നും മന്ത്രവാദി നിർദേശിച്ചു. പൂജകൾ പൂർത്തിയായാൽ ആകാശത്തുനിന്ന് നോട്ടുമഴ വർഷിക്കുമെന്നും പറഞ്ഞുപോൽ! ശേഷം ഡിസംബർ 14ന് മന്ത്രവാദി വീണ്ടും യുവതിയെ വിളിക്കുകയായിരുന്നു. തുടർന്ന് വീണ്ടും പീഡിപ്പിക്കപ്പെടുമെന്ന് ഭയന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.