ഗാസ- ഗാസയിലെ ചർച്ചിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും ഇസ്രായിലി തോക്കുധാരി വെടിവെച്ചു കൊന്നു.
ഗാസയിലെ ഹോളി ഫാമിലി കാത്തലിക് പള്ളിയിലാണ് ആക്രമണമുണ്ടായത്. സിസ്റ്റേഴ്സ് കോൺവെന്റിലേക്ക് നടക്കുകയായിരുന്ന സമർ, മകൾ നഹിദ എന്നിവരെ ഇസ്രായേലി തോക്കുധാരി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഗാസയിൽനിന്ന് കുടിയൊഴിപ്പിക്കട്ടെ 54 പേർ താമസിക്കുന്ന കോൺവെന്റ് തുടക്കം മുതൽ ആരാധനാലയമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ മറ്റു ഏഴുപേർക്കും പരിക്കേറ്റു. ഇന്ന് അതിരാവിലെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കോൺവെന്റിന്റെ വൈദ്യുതിയും മറ്റു വിഭവങ്ങളും തകർന്നിരുന്നു. ഡസൻ കണക്കിന് വികലാംഗരാണ് കോൺവെന്റിന് അകത്ത് താമസിക്കുന്നത്. ഇവരെ വീണ്ടും ഇവിടെനിന്ന് മാറ്റി.