ടെല്‍അവീവ്-ഹമാസുമായുള്ള പോരാട്ടം നിര്‍ത്തി ചര്‍ച്ച ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായില്‍ ബന്ദികളുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി. ഗാസയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ഇസ്രായില്‍ ബന്ദികളെ ഇസ്രായില്‍ സൈന്യം തന്നെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമാകുകയാണ്. ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബന്ദികളെ വെടിവെച്ചു കൊന്നതായി ഇസ്രായില്‍ പ്രതിരോധ സേന കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
ഗാസയില്‍ ബന്ദികളായി തുടരുന്ന പ്രിയപ്പെട്ടവരുടെ മോചനത്തിനായി കരാറിലെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളുമാണ് പ്രതിഷേധ റാലിക്ക് നേതൃതം നല്‍കിയത്.
ഞങ്ങള്‍ക്ക് മൃതദേഹങ്ങള്‍ മാത്രമേ ലഭിക്കൂയെന്നും പോരാട്ടം അവസാനിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായവരുടേയും കുടുംബങ്ങളുടെ ഫോറം സംഘടിപ്പിച്ച ടെല്‍ അവീവില്‍ നടത്തിയ റാലിയില്‍ ബന്ദിയാക്കപ്പെട്ട ഹെയിം പെറിയുടെ മകള്‍ നോം പെറി പറഞ്ഞു.