ബംഗളൂരു-ഭാര്യയെ ഉപയോഗിച്ച് വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേരെ ബംഗളൂരു സെന്‍ട്രല്‍ സിറ്റി െ്രെകം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ഖലീം, സബ, ഉബൈദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികളായ ഖലീമും സബയും ചേര്‍ന്നാണ് വ്യവസായി അതിയുല്ലയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്.
ഖലീം തന്റെ ഭാര്യ സബയെ വിധവയെന്നു പറഞ്ഞാണ് അതിയുല്ലയെ പരിചയപ്പെടുത്തിയിരുന്നത്. സഹായക്കണമെന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ സബ അതിയുല്ലയുമായി കൂടുതല്‍ അടുക്കുകയായിരുന്നു. ആര്‍ആര്‍ നഗര്‍ പ്രദേശത്തെ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡുമായി എത്താനും അതിയുല്ലയോട് സബ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ വ്യവസായിയെ പ്രതികള്‍ പൂട്ടിയിടുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാന്‍ ആറു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
ഭീഷണി തര്‍ക്കത്തിലേക്കു നീങ്ങിയപ്പോള്‍ ഹോട്ടല്‍ അധികൃതരാണ് പോലീസിനെ വിളിച്ചത്. സിസിബി പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഘം നേരത്തെയും ഹണിട്രാപ്പ്, കവര്‍ച്ച കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് ആര്‍.ആര്‍ നഗര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.