ന്യൂദല്‍ഹി- വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഗൗതം അദാനി ഗ്രൂപ്പ് സ്വന്തമാക്കി. അദാനി എന്റര്‍െ്രെപസസ് അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ് വര്‍ക്ക് ലിമിറ്റഡ് (എഎംഎന്‍എല്‍), ഐഎഎന്‍എസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ ഓഹരി ഷെയറുകള്‍ ഉള്‍പ്പെടെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബിക്യു െ്രെപം കൈകാര്യം ചെയ്യുന്ന ക്വിന്റില്യണ്‍ ബിസിനസ് മീഡിയയെ ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അദാനി ഈ രംഗത്തേക്ക് പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബറില്‍ എന്‍ഡിടിവിയുടെ 65 ശതമാനം ഓഹരികളും ഏറ്റെടുത്തത്. എഎംഎന്‍എല്‍ വഴിയാണ് ഓഹരികള്‍ വാങ്ങിയത്. ഐഎഎന്‍എസിന്റെ ഓഹരി ഉടമയായ സന്ദീപ് ബാംസായിയുമായി എഎംഎന്‍എല്‍ ഓഹരി ഉടമകളുടെ കരാറില്‍ ഒപ്പുവച്ചു. ഐഎഎന്‍എസിന്റെ പ്രവര്‍ത്തനവും മാനേജമെന്റ് നിയന്ത്രണവും ഇനി എഎംഎന്‍എല്ലിന് ആയിരിക്കും. ഏജന്‍സിമാരുടെ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശം എഎംഎന്‍എല്ലിനായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഎഎന്‍എസിന്റെ വിറ്റുവരവ് 11.86 കോടി രൂപയായിരുന്നു.