Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കം ചെറുക്കണം-പ്രവാസി വെല്‍ഫെയര്‍

ജിദ്ദ- ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പരാജയപ്പെടുത്താന്‍ യോജിച്ച നീക്കം ആവശ്യമാണെന്നും ഇതിനെതിരായ സമരം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പ്രവാസി വെല്‍ഫെയര്‍ ജിദ്ദ ഫൈസലിയ മേഖല എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനായി രാജ്യസഭയില്‍ അവതരിപ്പിച്ചിരിക്കുന്ന ബില്‍ സംഘ്പരിവാറിന്റെ വംശീയ രാഷ്ട്ര നിര്‍മ്മിതി ഉറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സമിതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു തീരുമാനം ഉണ്ടാകില്ലെന്നത് വ്യക്തമാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും സ്വാതന്ത്യവും കാത്തു സൂക്ഷിക്കാന്‍ പരിശ്രമിക്കേണ്ട നിയമ നിര്‍മ്മാണ സഭയെ ഉപയോഗിച്ച് അത്തരം സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സംഘ്പരിവാര്‍ പദ്ധതിയുടെ പുതിയ നീക്കമാണ്  ഈ ബില്‍. സ്വതന്ത്രമായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിശ്ചിത കാലയളവുകളില്‍ നടക്കുന്ന ഒരു നടപടിക്രമം മാത്രമല്ല,  ഇന്ത്യ ഒരു ജനാധിപത്യ  രാജ്യമാണെന്നതിന്റെ അവശേഷിക്കുന്ന അടയാളം കൂടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി മാറ്റുന്നതിലൂടെ ബാക്കിയുള്ള രാഷ്ട്രീയ ജനാധിപത്യത്തെയും കൊലപ്പെടുത്തുകയാണ്  ചെയ്യുന്നത്.  നിയമനിര്‍മാണ സഭകളിലൂടെ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കുന്ന സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ശക്തിപ്പെടുത്തേണ്ട നിര്‍ണ്ണായക സന്ദര്‍ഭമായി ഈ ബില്ലിനെതിരായ സമരത്തെ വികസിപ്പിക്കാന്‍ യോജിച്ച ശ്രമം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡണ്ട് യൂസുഫ് വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. മുനീര്‍ വിളയാങ്കോട് ഉദ്ഘാടനം ചെയ്തു. അജ്മല്‍ അബ്ദുല്‍ഗഫൂര്‍,ടി.പി.ശറഫുദ്ദീന്‍, മുംതാസ് മഹ്മൂദ്,
അബ്ശീര്‍, ഇ.കെ. നൗഷാദ്, അഡ്വ.ഫിറോസ്, അഷ്‌റഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  അബ്ദുസുബ്ഹാന്‍ പറളി സ്വാഗതവും ഫിദാ അജ്മല്‍ നന്ദിയും പറഞ്ഞു.

 

Latest News