ബെയ്ശ്- ജിസാനിലെ ബെയ്ശില്‍ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ മഴയും ഇടിമിന്നലും. വൈകിട്ട് മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ജൂലായ് ആദ്യവാരം തുടങ്ങിയ പൊടിക്കാറ്റിന് ശമനമെന്നോണം ജിസാന്റെ പല ഭാഗങ്ങളിലായി ഇടക്കിടെ മഴ ലഭിക്കുന്നുണ്ട്. ഇതോടെ പൊടിക്കാറ്റ് അവസാനിക്കുമെന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നത്. (ബെയ്ശില്‍നിന്ന് അന്‍വര്‍ വടക്കാങ്ങര അയച്ച ഫോട്ടോകള്‍)