ലൈംഗിക പീഡനത്തിന് ഇരകളുടെ ടൂ ഫിംഗര്‍ ടെസ്റ്റ് നടത്തരുത്

ലൈംഗിക പീഡനത്തിന് ഇരയാകുന്നവരില്‍ ടൂ ഫിംഗര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള പ്രാകൃത പരിശോധനകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശം. ലൈംഗിക പീഡന ഇരകളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്കായി ആഭ്യന്തരമന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ഛഢീഗഡ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയാണ് മാര്‍ഗ നിര്‍ദ്ദേശം തയാറാക്കിയത്. ചികിസ്തയും കൗണ്‍സിലിങ്ങും നടത്തുന്നതിനോടൊപ്പം കേസന്വേഷണത്തെ സഹായിക്കുന്ന കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ഇത് കോടതിയിലെത്തുമ്പോള്‍ കേസ് ബലപ്പെടുത്തുകയും ഇരയ്ക്ക് നീതി ലഭ്യമാക്കാനും സഹായിക്കും. എല്ലാ സംസ്ഥാനങ്ങളിലേയും പോലീസ് മേധാവികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ഡോക്ടര്‍മാര്‍ രണ്ട് വിരല്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണ് ടു ഫിംഗര്‍ ടെസ്റ്റ്. വിരലുകള്‍ ഉള്ളിലേക്കിട്ട് കന്യാചര്‍മം പരിശോധിക്കുന്ന അശാസ്ത്രീയ രീതിയാണ് ഇത്. എന്നാല്‍ ഇരയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് ഇതെന്ന് ആരോപിച്ച് സുപ്രീം കോടതി ടു ഫിംഗര്‍ ടെസ്റ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലസംസ്ഥാനങ്ങളിലും ഈ പ്രാകൃത രീതി ഇപ്പോഴും തുടരുന്നുണ്ട്.
 

 

Latest News