Sorry, you need to enable JavaScript to visit this website.

ചെന്നൈ വിമാനത്താവളത്തില്‍ 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി

ചെന്നൈ - ചെന്നൈ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണ് 1,201 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് ഡിസംബര്‍ 12-ന് ചെന്നൈയിലെത്തിയതായിരുന്നു ഇയാള്‍. മയക്കുമരുന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിച്ചു കടത്താനായിരുന്നു ശ്രമം. 12 കോടി രൂപ വിലമതിക്കുന്ന 1,201 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയതെന്ന് കസ്റ്റംസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

Latest News