Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങൾക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി, കണ്ണടച്ച് ഇരുട്ടാക്കുന്നു

ആലപ്പുഴ- മാധ്യമങ്ങൾ നാടിന് വേണ്ടി നിൽക്കുന്നവരാണെന്ന് പറയുമെങ്കിലും അതല്ല അവരുടെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
കണ്ണടച്ച് ഇരുട്ടാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കായംകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കേ​ന്ദ്രസർക്കാറിന്റെ അവഗണന സംബന്ധിച്ച് മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്. അതേസമയം നവകേരള സദസിന് അവമതിപ്പുണ്ടാക്കാൻ വാഹനത്തിന് മുന്നിലേക്ക് ചാടുന്നവരെ പിടിച്ചുനീക്കുമ്പോൾ മറ്റെന്തോ ചെയ്തെന്ന പോലെ പ്രചാരവേല സംഘടിപ്പിക്കുകയാണ്. ഇതൊക്കെ പ്രത്യേക ഉദ്ദേശ്യത്തോടെ ചെയ്യുന്നതാണ്. മാധ്യമപ്രവർത്തകന്റെ കഴുത്തിന് പിടിച്ചുതള്ളിയെന്ന് പറയുന്നത് തെറ്റാണ്. തന്റെ പിന്വിലേക്ക് കാമറയുമായി കൈകാര്യം ചെയ്യാൻ വകുന്നതുപോലെ വന്ന ആളെ പിടിച്ചുനീക്കിയത് എല്ലാവരും കണ്ടതാണ്. മുഖ്യമന്ത്രി എന്ന നിലയിലുള്ള സംരക്ഷണമാണ് പോലിസ് ഒരുക്കുന്നത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരാണ് അതുചെയ്യുന്വതും. മറ്റ് പ്രചാരങ്ങളൊന്നും വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News