ടെല്‍അവീവ്- ഗാസയിലെ യുദ്ധം ഇന്റലിജന്‍സ് വിവരങ്ങളെ അടിസ്ഥാനമാക്കി ഹമാസ് നേതാക്കളെ വകവരുത്തുന്ന പുതിയ ഘട്ടത്തിലേക്ക് മാറുമെന്ന് യു,എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
പരക്കെ ബോംബിട്ട് തുടരുന്ന യുദ്ധത്തിന്റെ തീവ്രതയില്‍ എപ്പോഴാണ് മാറ്റം വരികയെന്ന വിവരങ്ങളൊന്നും സള്ളിവന്‍ നല്‍കിയില്ല.
ഈ മാറ്റത്തിന്റെ വ്യവസ്ഥകളും സമയവും പ്രധാനമന്ത്രി നെതന്യാഹുവുമായും യുദ്ധ കാബിനറ്റുമായും സൈനിക നേതാക്കളുമായും നടത്തിയ സംഭാഷണത്തിന്റെ വിഷയമായിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏകദേശം 19,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ സാധാരണക്കാരുടെ മരണനിരക്ക് കുറയ്ക്കാന്‍ ഇസ്രായിലിനുമേല്‍ ആഗോള സമ്മര്‍ദ്ദം ശക്തമാണ്.
യുദ്ധത്തില്‍ ഇസ്രായിലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മാസങ്ങളെടുക്കുമെന്നും സള്ളിവന്‍ പറഞ്ഞു, എന്നാല്‍ തീവ്രമായ ബോംബിംഗ്, കരയുദ്ധം എന്നിവയുടെ നിലവിലെ രീതിയില്‍ നിന്ന് മാറി പോരാട്ടം ഘട്ടം ഘട്ടമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു..