ന്യൂദൽഹി- തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരായ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്.വി ഭാട്ടിയും അടങ്ങുന്ന സുപ്രിം കോടതി ബെഞ്ചാണ് പരാതി പരിഗണിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ പരിശോധിച്ച പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചാണ് തന്നെ പുറത്താക്കാൻ ശുപാർശ ചെയ്തതെന്ന് മഹുവ ആരോപിച്ചു.