തിരുവനന്തപുരം- വിവിധ ജില്ലകളില്‍ പ്രളയത്തില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. പലയിടത്തും മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്.
ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളും വിവിധ മേഖലകളിലെത്തി. പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 108 ആയി. മലപ്പുറം മറ്റത്തൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. മോതിയില്‍ കാളിക്കൂട്ടിയാണു മരിച്ചത്.
പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു നിലവില്‍ ദുരിതം കൂടുതല്‍. ഇവിടങ്ങളില്‍ ഇനിയും നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്.
നാലു വിമാനങ്ങളില്‍ ഭക്ഷണം തിരുവനന്തപുരത്തെത്തിച്ചു. ഇവ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ ഉടനെത്തുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. പ്രളയമേഖല നാളെ സന്ദര്‍ശിക്കും.