കോട്ടയം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി മന്ത്രി ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുളള ബോധപൂര്‍മായ ഇടപെടലുകള്‍ക്കെതിരായ പ്രതിഷേധവും പ്രതികരണവുമാണ് വിദ്യാര്‍ഥികള്‍ പ്രകടിപ്പിക്കുന്നത്. അത്തരം അവകാശ സമരങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യണം. കേവലരാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കി സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്തിരിക്കുകയാണ്.
അപ്പോള്‍ പ്രതിഷേധം സ്വാഭാവികമായി ഉയരും. താന്‍ ചെയ്തതില്‍ എന്തെങ്കിലും അപാകമുണ്ടോ എന്നു പരിശോധിക്കണം. അതാണ് പക്വമതിയായവര്‍ ചെയ്യേണ്ടത്്. തനിക്കെതിരെ കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ്് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സ്വീകരിച്ച നിലപാട് അതാണ്. രാജ്യത്തെ മുസ്‌ലിം നാമമുളള എല്ലാ ചരിത്ര സ്തൂപങ്ങളുടെയും നഗരങ്ങളുടെയും പേരുകള്‍ മാറ്റുകയാണ്. ഗവര്‍ണര്‍ ഇതൊന്നും കാണുന്നില്ലേ എന്നാണ് തന്റെ വിനയത്തോടെയുള്ള ചോദ്യം- മന്ത്രി പറഞ്ഞു.