ദോഹ-തന്റെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ പൊതു റോഡില്‍ അപകടകരമായ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം നടത്തിയതിന് ഖത്തറില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികനെ അറസ്റ്റ് ചെയ്തു
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്തതായും െ്രെഡവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം ഷെയര്‍ ചെയ്ത വീഡിയോയില്‍ മോട്ടോര്‍ സൈക്കിള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് കാണാം. ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള തടവ് ശിക്ഷയും 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെ പിഴയുാണ് ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.