Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിന്നോക്ക സംവരണം സ്വകാര്യ സർവകലാശാലയിലും അനിവാര്യം

അടുത്ത വർഷം തന്നെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കേണ്ടതുകൊണ്ട് ധിറുതിപിടിച്ചാണ് ഈ കരട് നിയമവും കൊണ്ടുവന്നിരിക്കുന്നത്. ബില്ലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന പി ന്നോക്ക സംവരണം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ വിട്ടുപോയതാണോ, ബോധപൂർവം ഒഴിവാക്കിയതാണോ എന്നു വ്യക്തമല്ല. രാജ്യത്തൊട്ടാകെ ഉന്നത വിദ്യാഭ്യസ മേഖലയിലടക്കം പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഒരു പരിധിവരെ ഇന്ന് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 

 

സംസ്ഥാനത്ത് ഇടതു സർക്കാരിന്റെ തീരുമാനമനുസരിച്ച് സ്വകാര്യ സർവകലാശാലകൾ വ്യാപകമായി ആരംഭിക്കാൻ പോകുകയാണ്. അടുത്ത അധ്യയന വർഷം മുതലാണ് പുതിയ കലാശാലകൾ വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രബല ഗ്രൂപ്പുകൾ കേരളത്തിൽ സർവകലാശാലകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. മെഡിക്കൽ, ഡെന്റൽ, എൻജിനീയറിങ്, നിയമം, മാനേജ്മെന്റ്, സയൻസ് തുടങ്ങിയ എല്ലാ മേഖലകളിലും വിഷയങ്ങളിലുമെല്ലാം ഈ സർവകലാശാലകൾ കടന്നുവരികയാണ്. ഒരുപക്ഷേ നിലവിലുള്ളതിനേക്കാൾ കൂടുതൽ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്വകാര്യ മേഖലയിൽ സംസ്ഥാനത്ത് വരാം. ഇതു ലക്ഷ്യമാക്കി പുതിയ സ്വകാര്യ സർവകലാശാല ബില്ലും (കരട്) സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
അടുത്ത വർഷം തന്നെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കേണ്ടതുകൊണ്ട് ധിറുതിപിടിച്ചാണ് ഈ കരട് നിയമവും കൊണ്ടുവന്നിരിക്കുന്നത്. ബില്ലിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിയിരുന്ന പിന്നോക്ക സംവരണം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ വിട്ടുപോയതാണോ, ബോധപൂർവം ഒഴിവാക്കിയതാണോ എന്നു വ്യക്തമല്ല. രാജ്യത്തൊട്ടാകെ ഉന്നത വിദ്യാഭ്യസ മേഖലയിലടക്കം പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഒരു പരിധിവരെ ഇന്ന് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 
ഇന്ത്യയിൽ പട്ടികജാതി-പട്ടികവർഗങ്ങൾക്കു പുറമെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങളുണ്ട്. ഇവർ മറ്റു പിന്നോക്ക വർഗങ്ങൾ എന്നറിയപ്പെടുന്നു. ഓരോ സംസ്ഥാനത്തും സ്വന്തം രീതിയിലാണ് പിന്നോക്ക വർഗങ്ങളെ തിരിച്ചറിയുന്നത്. സാമൂഹികമായും സാമ്പത്തികമയും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും അവർ പിന്നോക്കാവസ്ഥയിലാണ്. നമ്മുടെ രാജ്യത്തെ ന്യൂപക്ഷങ്ങളിലും നല്ലൊരു ശതമാനം പിന്നോക്ക വർഗക്കാരാണ്. 
1978 ൽ പാർലമെന്റംഗമായ ബി.പി. മണ്ഡലിന്റെ അധ്യക്ഷതയിൽ രണ്ടാം പിന്നോക്ക വർഗ കമ്മീഷനെ ജനത ഗവൺമെന്റ് നിയമിച്ചു. മണ്ഡൽ കമ്മീഷൻ 1980 ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നോക്കം നിൽക്കുന്ന 3743 വർഗങ്ങളെയാണ് ഈ കമ്മീഷൻ തിരിച്ചറിഞ്ഞത്. കേന്ദ്ര സർവീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും സർവകലാശാലകളിലും കോളേജുകളിലും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിൽനിന്ന് സഹായം ലഭിക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലും പിന്നാക്ക വർഗക്കാർക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന്  മണ്ഡൽ കമ്മീഷൻ ശുപാർശ ചെയ്തു. വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി ഗവൺമെന്റ് 1990 ഓഗസ്റ്റിൽ മണ്ഡൽ കമ്മീഷന്റെ ശുപാർശകൾ സ്വീകരിച്ചു. തുടർന്ന് ഗവൺമെന്റ് തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു. ഗവൺമെന്റ് നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പാസാക്കിയ സംവരണ നിയമം സുപ്രീം കോടതി അംഗീകരിക്കുകയാണുണ്ടായത്. ഐതിഹാസികമായ ഇന്ദ്രാ സാഹിനി കേസിലെ വിധി ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. ഒൻപത് ജഡ്ജിമാരടങ്ങിയ പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചാണ് ഈ കേസിൽ ദീർഘവും ആധികാരികവുമായ വിധിയെഴുതിയത്. വിധിയിലെ പ്രസക്ത ഭാഗങ്ങൾ:
കേരളത്തിൽ ആരംഭിക്കാൻ പോകുന്ന സ്വകാര്യ സർവകലശാലകൾക്കായുള്ള കരടുനിയമത്തിൽ പി ന്നോക്ക സംവരണം ഇല്ല. സ്വാശ്രയ കോ ളേജുകളിലേതിനു സമാനമായി പട്ടികവിഭാഗ സംവരണം മാത്രമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയാറാക്കിയ ഈ നിയമത്തിലെ ശുപാർശ. സ്വകാര്യ സർവകലാശാലകളിൽ സംവരണം ഉറപ്പാക്കാനുള്ള നിയമം ഇപ്പോൾ പലയിടങ്ങളിലുമില്ലെന്നും അതുകൊണ്ടാണ് ഉൾപ്പെടുത്താതിരുന്നതെന്നുമാണ് വ്യാഖ്യാനം. 
അതേസമയം സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനാവശ്യമായ ഭൂമിയിൽ സംസ്ഥാനത്ത് ഇളവ് ലഭിക്കും. നഗരങ്ങളിൽ 20 ഏക്കർ, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമി ഉണ്ടാകണമെന്ന വ്യവസ്ഥ ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഭൂമിവില കൂടുതലാണെന്നതും നഗരങ്ങളിൽ 20 ഏക്കർ ഭൂമി കണ്ടെത്തുക പ്രയാസമാണെന്നതും പരിഗണിച്ചാണിത്. തമിഴ്നാട്ടിൽ സ്വകാര്യ സർവകലാശാലകൾക്ക് 100 ഏക്കർ ഭൂമിയാണ് വേണ്ടത്. യു.ജി.സി ചട്ടപ്രകാരം 20 വർഷമായി പ്രവർത്തിക്കുന്നതും 3.26 നു മേൽ നാക് ഗ്രേഡ് ഉള്ളതുമായ സ്ഥാപനങ്ങൾക്കും സ്വയംഭരണ കോളേജുകൾ, കോർപറേറ്റ് മാനേജ്‌മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവക്കുമെല്ലാം സ്വകാര്യ സർവകലാശാലക്ക് അപേക്ഷിക്കാം. 
ഇപ്പോൾ കൊല്ലം, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ യൂനിവേഴ്സിറ്റികൾക്കായി തമിഴ്നാട്, കർണാടകം, ദൽഹി, മുംബൈ എന്നിവിടങ്ങളിലെ വൻ ഗ്രൂപ്പുകൾ രംഗത്തുണ്ട്. സ്വകാര്യ യൂനിവേഴ്സിറ്റികൾക്ക് അഫിലിയേറ്റഡ് കോളേജുകൾ ഇല്ല. എന്നാൽ അഞ്ചു വർഷം കഴിഞ്ഞാൽ ഓഫ് കാമ്പസ് ആകാം. യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ ഇവിടെ തുടങ്ങാൻ കഴിയും. സിലബസ്, പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവക്കെല്ലാം യൂനിവേഴ്സിറ്റിക്ക് അധികാരമുണ്ട്. വിദൂര പഠനവും നൽകാൻ കഴിയും. 
പിന്നോക്ക സംവരണം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലുമെല്ലാം ഇപ്പോൾ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയമാണ്. മുന്നോക്ക സംവരണം ഫലപ്രദമായി നടപ്പാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും അടക്കമുള്ള കോൺഗ്രസും ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളും ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഉടൻ തന്നെ ജാതി സെൻസസും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും കൈക്കൊള്ളണമെന്ന ശക്തമായ അഭിപ്രായവും ഉയർന്നു വന്നിരിക്കുന്നു. ഈ ആവശ്യം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റേതാണെന്ന വസ്തുത ആരും വിസ്മരിക്കരുത്. 
നമ്മുടെ രാജ്യത്ത് പിന്നോക്ക ജനവിഭാഗവും പി ന്നോക്കക്കാരിൽ ഉൾപ്പെടുന്ന ന്യൂനപക്ഷവും കൂടിച്ചേർന്നാൽ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനത്തിനകത്തു വരുമെന്നാണ് കണക്ക്. പട്ടികജാതി-പട്ടികവർഗക്കാരെ കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ പിന്നോക്ക ജനവിഭാഗങ്ങൾ സംസ്ഥാനത്ത് 80 ശതമാനത്തിനു മുകളിൽ വരും. മഹാഭൂരിപക്ഷം വരുന്ന ഈ പിന്നോക്ക ജനവിഭാഗത്തെ ബോധപൂർവം അവഗണിച്ചുകൊണ്ടാണ് പിണറായി സർക്കാർ സ്വകാര്യ സർവകാലാശാല കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും ശക്തമായ എതിർപ്പ് ഈ വിഷയത്തിൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് സ്വകാര്യ സർവകാലാശാല ബിൽ പാസാക്കുമ്പോൾ പിന്നോക്ക സംവരണം കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയാറാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 

(കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗവും കേരള സർവകലാശാല യൂനിയന്റെയും സർവകലാശാല യൂനിയനുകളുടെ ദേശീയ സമിതിയുടെയും മുൻ ചെയർമാനുമാണ് ലേഖകൻ) 

Latest News