Sorry, you need to enable JavaScript to visit this website.

ഇനിയും നീണ്ടുവരുന്നു, ഇസ്രായിലിന്റെ അധിനിവേശ ദംഷ്ട്രകൾ

ആലിയ എന്നത് ഫലസ്തീനിലെ ജൂതസെറ്റിൽമെന്റ് പ്രദേശമാണ്. ജൂതർ ഒരിക്കലും ഇടകലർന്ന് ജീവിക്കില്ല. അവരുടേതായ ഇടവകകളിൽ മാത്രമേ അവർ താമസിക്കൂ. അതിന്റെ പേരാണ് ആലിയ. ആലിയകൾ ഉണ്ടാക്കാൻ വലിയ പ്രദേശങ്ങൾ വേണമായിരുന്നു. അതിനുള്ള സാമ്പത്തിക സമാഹരണത്തിനാണ് ജൂത ദേശീയ നിധി രൂപീകരിച്ചത്. എന്നിട്ട് പല പേരുകളിൽ എൻ.ജി.ഒകൾ ഉണ്ടാക്കുകയും പുതിയ ആലിയകൾക്കുള്ള സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതെല്ലാം കുടിയേറ്റത്തിനായിരുന്നുവെന്ന വസ്തുത വൈകിയാണ് ഫലസ്തീനികൾ തിരിച്ചറിഞ്ഞത്.



 
വംശീയ ഉന്മൂലനം നടത്തുന്ന അധിനിവിഷ്ട കൊളോണിയൽ രാഷ്ട്രമാണ് ഇസ്രായിലെന്ന് വിമർശകർ പോലും ഉന്നയിക്കാറില്ല. അങ്ങനെ പറയുന്നതിനെ വിലക്കുന്ന നിയമങ്ങളാണ് യൂറോപ്പിലെങ്ങും ഉള്ളതെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. 
ഇസ്രായിലിനെ വിമർശിക്കുന്നതും സയണിസത്തെ എതിർക്കുന്നതും സെമിറ്റിക് വെറുപ്പ് സംസാരിക്കുന്നതും പരസ്പര പൂരകങ്ങളും നിയമ പ്രകാരം വിലക്കുള്ളതും ആകയാൽ ഇസ്രായിൽ ആഗ്രഹിക്കുന്ന വാർത്തകൾ മാത്രമേ ദൈനംദിന വ്യവഹാരത്തിൽ നാം കണ്ടുമുട്ടുകയുള്ളൂ. ആയതിനാൽ ഇങ്ങനെയൊരു രാഷ്ട്രത്തിന്റെ ഇരുമ്പുമറ പരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ്. അവരുടെ തന്നെ വാക്കുകളും ചെയ്തികളും എഴുത്തുകളും സംവിധാനങ്ങളും അടക്കമുള്ള പരശ്ശതം തെളിവുകൾ സംസാരിക്കുന്നത്, മധ്യേഷ്യയിലെ ഈ ഭീകര രാഷ്ട്രം തികവൊത്ത കൊളോണിയൽ രാഷ്ട്രമാണ് എന്നതാണ്.
 
തങ്ങളുടേതായ ഒരു സംവിധാനം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി അന്യദേശത്തേക്ക് കുടിയേറ്റം നടത്തുന്നതാണ് അധിനിവിഷ്ട കൊളോണിയലിസത്തിന്റെ ആദ്യപടി.  അഭയാർഥികളെന്ന മട്ടിലുള്ള അവരുടെ കടന്നുവരവ് തന്നെയാണ് അധിനിവേശം. കുടിയേറ്റക്കാർ തദ്ദേശീയരുടെ സംസ്‌കാരത്തിൽ ലയിച്ചു ചേരുകയല്ല, അവരെ ആട്ടിപ്പുറത്താക്കി തങ്ങളുടെ മാത്രമായ ഒരു രാഷ്ട്രദേശം കെട്ടിപ്പടുക്കും. അതിനായി പദ്ധതികൾ ആവിഷ്‌കരിച്ച് കാത്തിരിക്കുക എന്നത് അവർക്ക് പ്രയാസമുള്ള കാര്യമല്ല. വളരെ തന്ത്രപരമായ ഈ മാറ്റം സാധ്യമാക്കുവാൻ ഒരു നീതീകരണ തത്വം അധിനിവേശക്കാർക്കുണ്ടായിരിക്കും. തദ്ദേശീയരെ ഇല്ലായ്മ ചെയ്യുന്നതിന് നാലിൽ ഏതെങ്കിലും ഒരു രീതിയോ അല്ലെങ്കിൽ പല സന്ദർഭങ്ങളിൽ പല രീതികളോ അവലംബിക്കും. നാടുകടത്തൽ, അരികുവൽക്കരണം, തങ്ങളുടെ സംസ്‌കാരത്തിൽ ലയിപ്പിക്കൽ, വംശീയ ഉന്മൂലനം എന്നിവയാണാ വഴികൾ.
 
തങ്ങളുടെ നീതീകരണ തത്വത്തിന് നിയമപരമായ അവകാശം നേടിയെടുക്കാൻ ചരിത്രത്തെയും മിത്തുകളെയും ഇവർ കൂട്ടുപിടിക്കും. അതുവഴി തങ്ങളാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികളെന്ന് സ്ഥാപിക്കാൻ അവർക്കാകും. അവർ ഉണ്ടെങ്കിൽ മാത്രമേ ആ രാഷ്ട്രം പുരോഗതി കൈവരിക്കൂവെന്നും അവർക്ക് മാത്രമാണ് യഥാർത്ഥത്തിൽ ഈ ദേശത്തോട് കൂറും സ്‌നേഹവുമുള്ളൂവെന്നും സമർഥിക്കും. ഇങ്ങനെയൊക്കെ സ്ഥാപിച്ചെടുക്കുന്നതിന് മുമ്പേ അവർ തങ്ങളുടെ അധിനിവേശത്തിന് അനുയോജ്യമായ ഒരു ദേശം കണ്ടുവെച്ചിരിക്കും. അവിടം തങ്ങളുടേത് മാത്രമാണെന്നും മറ്റാരും അവിടെ ഇല്ലെന്നും തങ്ങൾ അവിടെയില്ലാത്തത് കാരണം ഭൂമി തരിശിട്ടും ദേശം അവികസിതമായും കിടക്കുന്നതായൊക്കെ ഭാവിക്കുകയും സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഇത്രയുമാകുമ്പോഴേക്കും കൊളോണിയലിസത്തിനുള്ള ഉദ്ദേശ്യവും പ്രേരണയും പ്രചോദനവുമായി.
 
ദേശവും ആ ദേശത്തേക്ക് അധിനിവേശം നടത്താനുള്ള പ്രേരണയും ചരിത്രപരമോ മതപരമോ ആയ ന്യായീകരണവുമായാൽ ആധിപത്യ ഭരണകൂടത്തിന്റെ ശിലാസ്ഥാപനത്തിനാവശ്യമായ നാല് കാര്യങ്ങളിൽ ശ്രദ്ധയൂന്നുന്ന നടപടികളാണ് പിന്നീടുണ്ടാവുക. അവയാണ്, ഭൂമി കൈകാര്യകർത്തൃത്വം, ജനപഥത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കലും സംരക്ഷിക്കലും, മനുഷ്യക്കടത്തിനുള്ള നിയമ സാധുത നേടിയെടുക്കൽ, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തൽ മുതലായവ. ഇത്രയും കാര്യങ്ങളിൽ വ്യവസ്ഥയാവുകയും അതടിസ്ഥാനത്തിൽ കുടിയേറ്റം ആരംഭിക്കുകയും ചെയ്താൽ ഉടനടി സംഭവിക്കേണ്ടത് തങ്ങളുടെ സാന്നിധ്യവും ലക്ഷ്യവും തദ്ദേശീയർക്ക് മനസ്സിലാക്കത്തക്ക വിധത്തിൽ ഒരു പ്രാരംഭ കലാപം സംഘടിപ്പിക്കലാണ്. ഈ അക്രമത്തിലൂടെ തദ്ദേശീയർക്ക് അധിനിവേശത്തെക്കുറിച്ച ഏകദേശ ചിത്രം കിട്ടും. ഒപ്പം അവരെക്കുറിച്ചൊരു ഭയം ഉള്ളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതെല്ലാം ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു അപെക്‌സ് ബോഡി മറ്റേതെങ്കിലും രാജ്യത്തിരുന്നുകൊണ്ട് പ്രവർത്തിക്കുന്നുണ്ടായിരിക്കും.
 
കൊളോണിയലിസത്തെക്കുറിച്ച് പഠനം നടത്തിയ രാഷ്ട്ര മീമാംസകർ സിദ്ധാന്തിച്ച കാര്യങ്ങളാണ് മുകളിൽ പങ്കുവെച്ചത്. അതത്രയും കൃത്യതയോടെ നടപ്പിലാക്കി സൃഷ്ടിച്ച ആധുനിക ലോകത്തെ ഏക കൊളോണിയൽ രാഷ്ട്രമാണ് ഇസ്രായിൽ. ഹെർസലിന്റെ ജൂതരാഷ്ട്രം എന്ന കൃതിയിലും സയണിസത്തിന്റെ വർഷാവർഷം അരങ്ങേറിയിരുന്ന കോൺഗ്രസിലും അവരുടെ ഭരണനിർവഹണ സമിതിയിലും ഇക്കാര്യങ്ങളൊക്കെ വളരെ കൃത്യവും ചിട്ടയോടെയും സംവിധാനിച്ചിട്ടുണ്ടായിരുന്നു. ഇത്രയും ശക്തമായ അടിത്തറയിൽ പടുത്തുയർത്തിയ ഇസ്രായിൽ രാഷ്ട്ര പദ്ധതി അറിയപ്പെടുന്നത് തന്നെ സിയോണിസ്റ്റ് എന്റർപ്രൈസ് എന്നാണ്. ലോകത്താകമാനമുള്ള ജൂതരെ ഫലസ്തീനിൽ എത്തിക്കുവാൻ വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കാണപ്പെട്ടത്. അതിനായി ഫലസ്തീനെക്കുറിച്ച പ്രചാരണങ്ങളിലൊന്ന് ഇപ്രകാരമായിരുന്നു, 'നാടില്ലാത്ത ഒരു ജനതക്ക് വേണ്ടി ജനങ്ങളില്ലാത്ത നാട്'.
 
1891 ൽ ജൂത കോളനിവൽക്കരണ സമിതി രൂപീകരിച്ചു. 1882-1903 കാലത്ത് വൻതോതിലുള്ള കുടിയേറ്റം നടന്നു. ഒന്നാം ആലിയ എന്നാണിതറിയപ്പെടുക. റഷ്യയിൽ ജൂത വംശഹത്യ അരങ്ങേറുന്ന സമയമായിരുന്നു അത്. 1896 ൽ തിയോഡർ ഹെർസലിന്റെ പ്രസിദ്ധമായ ചെറുപുസ്തകം 'ജൂത രാഷ്ട്രം' പ്രസിദ്ധീകരിച്ചു. 1897 ൽ ന്യൂസിലാൻഡിൽ ലോക ജൂത സമ്മേളനത്തിൽവെച്ച് രാഷ്ട്രീയ സയോണിസം രൂപീകരിച്ചതോടൊപ്പം ജൂതരാഷ്ട്രം സ്ഥാപിക്കാൻ നാലിന പദ്ധതികൾ മുന്നോട്ട് വെച്ചു. തുടർ വർഷങ്ങളിൽ വിവിധ രാഷ്ട്രങ്ങൾ സന്ദർശിച്ച് ജൂതരാഷ്ട്രമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്നു. 1901 ൽ ജൂത ദേശീയ നിധി രൂപീകരിച്ചു. ഇന്ന് ഇസ്രായിലിന്റെ 13% ഭൂമിയുടെ ഉടമസ്ഥാവകാശം ഈ സംഘടനക്കാണ്. 
 
1904-1914 കാലഘട്ടത്തിലാണ് റഷ്യ, പോളണ്ട് രാജ്യങ്ങളിൽനിന്നുള്ള രണ്ടാം ആലിയ ഉണ്ടാവുന്നത്. ആലിയ എന്നത് ഫലസ്തീനിലെ ജൂത സെറ്റിൽമെന്റ് പ്രദേശത്തിനാണ്. ജൂതർ ഒരിക്കലും ഇടകലർന്ന് ജീവിക്കില്ല. അവരുടേതായ ഇടവകകളിൽ മാത്രമേ അവർ താമസിക്കൂ. അതിന്റെ പേരാണ് ആലിയ. ആലിയകൾ ഉണ്ടാക്കാൻ വലിയ പ്രദേശങ്ങൾ വേണമായിരുന്നു. അതിനുള്ള സാമ്പത്തിക സമാഹരണത്തിനാണ് ജൂത ദേശീയ നിധി രൂപീകരിച്ചത്. എന്നിട്ട് പല പേരുകളിൽ എൻ.ജി.ഒകൾ ഉണ്ടാക്കുകയും പുതിയ ആലിയകൾക്കുള്ള സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതെല്ലാം കുടിയേറ്റത്തിനായിരുന്നുവെന്ന വസ്തുത വൈകിയാണ് ഫലസ്തീനികൾ തിരിച്ചറിഞ്ഞത്.
 
ഇത്തരം ഇടവകകൾക്ക് സംരക്ഷണം ഏർപ്പെടുത്തേണ്ടതുണ്ടല്ലോ? അതിനുള്ള സായുധ സംഘങ്ങൾ കൂടി സയണിസം ഏർപ്പാട് ചെയ്തിരുന്നു. കുടിയേറ്റക്കാരിൽ 10% സൈനികരെ ബോധപൂർവം ഉൾപ്പെടുത്തിയിരുന്നു. രണ്ടാം ആലിയയുടെ കാലത്താണ് അത്തരത്തിലെ ആദ്യത്തെ സേനയായ ബാർ-ജിയോറ രൂപീകരിക്കുന്നത്. ഇവരിൽനിന്ന് തന്നെ പ്രീമിയർ മിലിറ്റന്റ് ഗ്രൂപ്പായിക്കൊണ്ട് ഹഷോമാർ പിൽക്കാലത്ത് രൂപീകരിച്ചു. 1909 ൽ ആദ്യ കമ്യൂണിറ്റി ഗ്രാമം ഉണ്ടാക്കി. അറബികളെ തങ്ങളുമായി അകറ്റി നിർത്താനാണ് കിബ്ബൂസ് സംവിധാനമൊരുക്കിയത്. നിർത്തുകയും ഒരു സെറ്റിൽമെന്റിനകത്തെ ജോലികൾ, വിശേഷിച്ചും കാർഷിക വൃത്തികൾ സമൂഹമായി ഒരുമിച്ച് ചെയ്യുന്ന കൂടായ്മയാണ് കിബ്ബൂസ്. ഗലീലി പട്ടണത്തിലെ ദെകന്യായിലാണ് ആദ്യത്തെ കിബ്ബൂസ്. ഇന്ന് മുന്നോറോളം അത്തരം ഗ്രാമ കൂട്ടായ്മകൾ ഇസ്രായിലിലുണ്ട്. ഇവ രാഷ്ട്രത്തിന്റെ കാർഷിക-സാമ്പത്തിക-സാമൂഹിക അടിത്തറയായി വർത്തിക്കുന്നു.
 
1910 ൽ തെൽഅവീവ് പട്ടണമുണ്ടാക്കി. 1915 ൽ ജേവിശ് ലീജിയൻ എന്നൊരു സൈന്യം രൂപീകരിക്കുകയും ബ്രിട്ടീഷ് സേനയുടെ കൂടെ തുർക്കിക്കെതിരെ പോരാടുകയും ചെയ്തു. യുദ്ധമവസാനിക്കാറായപ്പോൾ ബ്രിട്ടൻ ബാൽഫോർ പ്രഖ്യാപനത്തിലൂടെ ജൂതരാഷ്ട്രത്തിന് ഔദ്യോഗികാംഗീകാരം നൽകി. 1919-23 കാലഘട്ടത്തിലാണ് മൂന്നാം ആലിയ സംഭവിക്കുന്നത്. 1923 ൽ ആദ്യ സോഷ്യലിസ്റ്റ് ഗ്രാമം, നഹലാൽ, രൂപീകരിച്ചു. ടെക്‌നിയോൺ എന്ന പേരിൽ ആദ്യത്തെ ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് 1924 ൽ രൂപീകൃതമായി. പിറ്റേ വർഷം ഹീബ്രു യൂനിവേഴ്സിറ്റിയും വന്നു. 

Latest News