Sorry, you need to enable JavaScript to visit this website.

ക്രിമിനലുകൾ വാഴുന്നു, വിമർശകരെ പൂട്ടുന്നു: സുരക്ഷാവീഴ്ചയിലെ പ്രതിഷേധം; തൃണമൂൽ എം.പി ഒബ്രിയാന് സസ്‌പെൻഷൻ

ന്യൂഡൽഹി - പാർല്ലമെന്റിലെ സുരക്ഷാ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗം ഡെറെക് ഒബ്രിയാനെ സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്‌പെൻഷൻ. 
 അച്ചടക്കമില്ലാത്ത പെരുമാറ്റമെന്ന് കാണിച്ചാണ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ സഭയിൽനിന്ന് ഡെറിക് ഒബ്രിയാനെ സസ്‌പെൻഡ് ചെയ്തത്. പാർല്ലമെന്റിലെ വൻ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഉച്ച വരെ രാജ്യസഭ നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് തൃണമൂൽ എം.പിയോട് സഭ വിടാൻ രാജ്യസഭാ ചെയർമാൻ ആവശ്യപ്പെട്ടത്. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് രാജ്യസഭയിലെ നടുത്തളത്തിൽ ഇറങ്ങി ഡെറിക് ഒബ്രിയാൻ പ്രതിഷേധിച്ചതാണ് സഭാധ്യക്ഷനെ പ്രകോപിപ്പിച്ചത്. പാർല്ലെന്റിനും സഭാംഗങ്ങൾക്കും സുരക്ഷ ഒരുക്കാതെ ക്രിമനലുകളെ തുറന്നുവിട്ടവർ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുന്നവർക്കെതിരെ നടപടി എടുക്കുന്നത് കടുത്ത പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന രൂക്ഷ വിമർശമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. സുരക്ഷാ വീഴ്ചയിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്ഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അഞ്ചു പ്രതികളെ അറസ്റ്റ്‌ചെയ്ത് തെളിവുകൾ ശേഖരിച്ചുവരികയാണ്. ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. മോഡിക്കും അമിത് ഷാക്കും കടുത്ത തലവേദനയുണ്ടാക്കുന്ന, തൃണൂൽ കോൺഗ്രസിന്റെ മറ്റൊരു തീപ്പൊരി നേതാവായ മഹുവ മൊയ്ത്രയെ ചോദ്യത്തിന് പകരം കോഴ എന്ന ആരോപണം ഉയർത്തി പാർല്ലമെന്റിൽ അവരുടെ വിശദീകരണത്തിന് പോലും അവസരം കൊടുക്കാതെ പോയ വാരം ശബ്ദവോട്ടോടെ പുറത്താക്കാനും കേന്ദ്രസർക്കാർ മടിച്ചിരുന്നില്ല. സംഭവത്തിൽ നീതിക്കായി മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.


 

Latest News