ലണ്ടന്‍- ഇരട്ടിയോളം പ്രായമുള്ള ഒരാളെ പ്രണയിച്ചതിന്റെ പേരില്‍ വലിയ പരിഹാസമേറ്റു വാങ്ങേണ്ടി വന്നിരിക്കയാണ് 23 -കാരിയായ ഒരു മോഡലിന്.അമിറ റജബ് എന്ന യുഎസ്സില്‍ നിന്നുള്ള ഫിറ്റ്നെസ്സ് മോഡലാണ് 44 -കാരനായ ബ്രൈസ് വുഡിനെ പ്രണയിച്ചത്. ഇരുവരും എന്‍ഗേജ്ഡാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രൈസ് വുഡ്ഡും ഫിറ്റ്നെസ്സ് കോച്ചാണ്. എന്നാല്‍, വലിയ തരത്തിലാണ് ഓണ്‍ലൈനില്‍ ആളുകള്‍ അമിറയെ ട്രോളുന്നത്. എന്നാല്‍, അമിറയ്ക്ക് അതൊരു പ്രശ്നമല്ല. അമിറ പറയുന്നത് ശരിക്കും തങ്ങളുടെ ബന്ധത്തില്‍ തനിക്കാണ് കൂടുതല്‍ പക്വത എന്നാണ്. അമിറയ്ക്ക് 21 വയസുള്ളപ്പോള്‍ 2022 -ലാണ് ഇരുവരുടെയും എന്‍ഗേജ്മെന്റ് നടന്നത്. ഇരുവരും നിരവധി ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യാറുണ്ട്. അതില്‍ അമിറയോട് തനിക്കുള്ള സ്നേഹമത്രയും ബ്രൈസ് പ്രകടിപ്പിക്കാറുമുണ്ട്.
എന്നാലും എന്തിനാണ് അമിറ തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ഒരാളെ പ്രണയിച്ചതും ഒന്നിച്ച് ജീവിതം തുടങ്ങിയതും എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പലരുടേയും ആശങ്ക. അതുപോലെ ബ്രൈസിന് തന്റേതിന് അനുയോജ്യമായ പ്രായത്തില്‍ ഒരാളെ കണ്ടെത്താന്‍ സാധിക്കാത്തത് എന്താണ് എന്നാണ് മറ്റ് ചിലരുടെ ആശങ്ക. അതേസമയം വേറെ കുറച്ചുപേര്‍ പറഞ്ഞത് ഇത്രയും യംഗ് ആയിട്ടുള്ള അമിറയ്ക്ക് എന്താണ് ഈ ബന്ധം ശരിയാവില്ല എന്ന് തോന്നാത്തത് എന്നാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ബന്ധത്തെ പിന്തുണക്കുന്നവരും അനേകം പേരുണ്ട്. അവരെ പിന്തുണച്ച് കൊണ്ട് നിരവധിപ്പേര്‍ കമന്റുകളും ഇടാറുണ്ട്.