വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനും ബിസിനസുകാരനുമായ വിവേക് രാമസ്വാമിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചയാണ് അറസ്റ്റില്‍.
ന്യൂ ഹാംഷെയറിലെ താമസക്കാരനായ ടൈലര്‍ ആന്‍ഡേഴ്സന്‍ (30) ആണ് വിവേക് രാമസ്വാമിക്കെതിരെ ആരോപണം ഉന്നയിച്ചത്.
വധഭീഷണി നേരിടുന്ന സ്ഥാനാര്‍ഥിയുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന് യു എസ് അറ്റോര്‍ണി ഓഫീസ് തീരുമാനിച്ചിരുന്നു. കാമ്പെയ്ന്‍ സ്റ്റാഫിന് രണ്ട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് എഫ്. ബി. ഐയ്ക്ക് ലഭിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നത്. ഒരു സന്ദേശത്തില്‍ സ്ഥാനാര്‍ഥിയുടെ തലയ്ക്ക് വെടിയുതിര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മറ്റൊന്ന് പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും കൊല്ലുമെന്നും അവരുടെ മൃതദേഹങ്ങള്‍ അശുദ്ധമാക്കുമെന്നുനീാ ഭീഷണിപ്പെടുത്തി.
ഒന്നിലധികം തവണ താന്‍ സമാനമായ വാചകങ്ങള്‍ അയച്ചിരുന്നതായി എഫ്ബിഐയോട് പിടിയിലായയാള്‍ സമ്മതിച്ചു.