ന്യൂദല്‍ഹി - 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 ാം വാര്‍ഷിക ദിനത്തിലാണ് പാര്‍ലമെന്റില്‍ വീണ്ടും ഭീതി സൃഷ്ടിച്ചത്. ഇതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13 ന് വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പതന്ദ് സിംഗ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണി യാഥാര്‍ത്യമായതിന്റെ നടുക്കത്തിലാണ് പാര്‍ലമെന്റ് അംഗങ്ങളും രാജ്യവും. ഭീഷണിയുണ്ടായിട്ടും സുരക്ഷാ പാളിച്ചയുണ്ടായി എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. 2001 ഡിസംബര്‍ 13 ന് ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു പാര്‍ലമെന്റില്‍ ആഭ്യന്തര വകപ്പിന്റെ വ്യാജ സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ അഞ്ചംഗ ഭീകര സംഘം ആക്രമണം നടത്തിയിരുന്നത്.